2020ലെ ആദ്യ ഉൽക്കമഴ ജനുവരി 3-4 നു

GCC News

2019 ഡിസംബർ 26 നു പൂർണ്ണ വലയ സൂര്യഗ്രഹണം ഒരുക്കിയ ആകാശ വിസ്മയത്തിനു ശേഷം ജ്യോതിശാസ്ത്ര കുതുകികളെയും വാനനിരീക്ഷകരെയും ഒരുപോലെ ആവേശത്തിലാക്കാൻ പുതുവർഷത്തിൽ ഉൽക്കമഴ എത്തുന്നു. അതിഗംഭീരമായ ഒരു വാന ദൃശ്യാനുഭവമായിരിക്കും ജനുവരി 3, വെള്ളിയാഴ്ച രാതി മുതൽ ജനുവരി 4, ശനിയാഴ്ച പുലർകാലം വരെ നിരീക്ഷിക്കാവുന്ന ഈ ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷം. ജനുവരിയിൽ ദൃശ്യമാകുന്ന ഏതാനം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ക്വാഡ്രാന്റിട്സ് പ്രകാശപൂരിതവും, വർണ്ണശബളവുമായ ഒരു ആകാശക്കാഴ്ചയായിരിക്കും.

സാധാരണയായി കൊള്ളിമീൻ കാഴ്ചകളിൽ ഏറ്റവും തെളിച്ചമേറിയ ഉൽക്കമഴയാണ് ജനുവരിയിൽ ദൃശ്യമാകാറു. യു എ ഇയിൽ ജനുവരി നാലിന് പുലർച്ചെ 2 മണിമുതൽ ഈ വാനവിസ്മയം തെളിമയോടെ നിരീക്ഷിക്കാവുന്നതാണ്.

ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് ഈ ഉൽക്കവർഷം അനുബന്ധിച്ച് അൽ ഖുദ്ര ഡെസേർട്സിൽ ഒരു നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.